2017 September 23 Saturday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

പുതിയ ഗ്രാഫിക്‌സുമായി റെനോ ക്വിഡ്

ചെറുകാര്‍ വിപണിയില്‍ തംരംഗമായി മാറിയ റെനോയുടെ ക്വിഡിന്റെ പുതിയ മോഡല്‍ വിപണിയിലെത്തി. ഗ്രാഫിക്‌സിന്റെ ഭംഗി കൂട്ടിയാണ് റെനോ പുതിയ കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. 0.8 ലിറ്റര്‍,1.0 ലിറ്റര്‍,ഓട്ടോമാറ്റഡ് എന്‍ജിനോടുകൂടിയ മോഡലുകളില്‍ നിലവില്‍ കാര്‍ ലഭ്യമാണ്.

ചുവപ്പ്,വെള്ള,സില്‍വര്‍,ചാര നിറങ്ങളില്‍ വശങ്ങളില്‍ ഗ്രാഫിക്‌സോടുകൂടിയാണ് പുതിയ കാര്‍ മോടി കൂട്ടിയത്. പ്രധാനമന്ത്രിയുടെ മേക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റെനോ നിര്‍മാണം. 7 ഇഞ്ച് ടച്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പുതിയ വാഹനത്തിന്റെ പ്രത്യേകതയാണ്. 180 എം.എം 300 ലിറ്റര്‍ ബൂട്ട് സ്‌പേസുള്ള ക്വിഡിന് 2.65 ലക്ഷം മുതലാണ് ആരംഭ വില.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.