2017 September 23 Saturday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

പുതിയ ഓഫറുമായി വീണ്ടും ജിയോ

ഓഫറുകള്‍ വാരിക്കോരി തന്ന് ഉപഭോക്താക്കളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് ജിയോ. നേരത്തെ നല്‍കിയ ജിയോ സമ്മര്‍ സര്‍പ്രൈസ് ധന്‍ധനാധന്‍ ഓഫര്‍ അവസാനിക്കാനിരിക്കെയാണ് ജിയോ അടുത്ത ഓഫര്‍ പ്രഖ്യാപിച്ചത്.

പുതിയ പ്ലാന്‍ പ്രകാരം 309 രൂപയ്ക്ക് 56 ജി.ബി 56 ദിവസത്തേക്കും 399 രൂപയ്ക്ക് 84 ജി.ബി 84 ദിവസത്തേക്കും ലഭിക്കും. ജിയോ പ്രൈം മെമ്പര്‍മാര്‍ക്കാണ് ഈ ഓഫറുകള്‍ ലഭ്യമാവുക. ദിവസവും ഒരു ജി.ബി 4ജി ഡാറ്റയാണ് ലഭിക്കുക.

509 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 56 ദിവസത്തേക്ക് ദിവസവും 2 ജി.ബി 4ജി ഡാറ്റ ലഭ്യമാകും. 349 രൂപയ്ക്ക് 20 ജി.ബി ഡാറ്റ 56 ദിവസത്തേക്കും ലഭിക്കും. ഇതില്‍ ദിവസം ഉപയോഗിക്കാവുന്ന ഡാറ്റക്ക് നിയന്ത്രണമില്ല.

ഇതില്‍ 56 ജി.ബി ഉപയോഗിച്ചു കഴിഞ്ഞാല്‍ ഇന്റര്‍നെറ്റിന്റെ വേഗത കുറയും. 999,1999,4999,9999 രൂപയുടെ പ്ലാനുകള്‍ 90,120,210,390 ദിവസത്തേക്കാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.