2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പുതിയ ഓഫറുമായി ബി.എസ്.എന്‍.എല്‍

ജിയോ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുകള്‍ നല്‍കുമ്പോള്‍ ഒട്ടും പിന്നിലല്ല ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകള്‍ ഒരുക്കിയിരിക്കുകയാണ് ബി.എസ്.എന്‍.എല്‍. 786 രൂപക്ക് 300ജിബി ഡാറ്റയാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ജൂണ്‍ 26നുള്ളില്‍ ഓഫര്‍ ചെയ്യുന്നവര്‍ക്ക് മാത്രമെ ഈ ഓഫര്‍ ലഭ്യമാവുകയുള്ളു.

150 ദിവസം ലഭിക്കുന്ന ഓഫറില്‍ 2ജിബി 3ജി ഡാറ്റയാണ് ദിവസേന ലഭിക്കുക. അതൊടൊപ്പം സൗജന്യമായ വോയിസ് കോളും കമ്പനി നല്‍കുന്നുണ്ട്. 100 എസ്.എം.എസ് ദിവസനേ സൗജന്യമായി നല്‍കും.

മുംബൈ, ഡല്‍ഹി പരിധിയില്‍ വരുന്നവര്‍ക്ക് റോമിങ് സൗജന്യമായിരിക്കില്ല. ഈ ഓഫര്‍ ചെയ്യുന്നവര്‍ക്ക് 300ജിബി ഇന്റര്‍നെറ്റും 15000 എസ്.എം.എസുമാണ് ലഭിക്കുന്നത്. അതൊടൊപ്പം തന്നെ ഫുട്‌ബോള്‍ ആവേശം നിറക്കാനായും ബി.എസ്.എന്‍.എല്‍ ഓഫര്‍ കൊണ്ടുവന്നിട്ടുണ്ട്. 149രൂപക്ക് റിച്ചാര്‍ജ് ചെയ്യുന്നതിലൂടെ ദിവസം 4ജിബി ഡാറ്റ 28 ദിവസത്തെക്ക് ലഭിക്കും.

എന്നാല്‍ ഇതില്‍ വോയിസ് കോളും എസ്.എം.എസും അടങ്ങിയിട്ടില്ല. റിലയന്‍സ് ജിയോയുടെ 1999 പ്ലാനിനോടാണ് ബി.എസ്.എന്‍.എല്ലിന്റെ 786 രൂപയുടെ പ്ലാന്‍ മത്സരിക്കുന്നത്.

ജിയോ 180ദിവസത്തേക്ക് 125 ജിബി ഡാറ്റയും അതൊടൊപ്പം ദിവസേന 100 എസ്.എം.എസും വോയിസ് കോളും നല്‍കുന്നത്. ഈ ഓഫറില്‍ ജിയോ ടിവിയും ജിയോ മൂവിസും ജിയോ മ്യൂസിക്കും ലഭിക്കും. എന്നാല്‍ ജിയോയെ അപേക്ഷിച്ച് നോക്കുമ്പോള്‍ മികച്ച ഓഫറാണ് ബി.എസ്.എന്‍.എല്ലിന്റെത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.