2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പുതിയ ഏഴു ജില്ലകള്‍ രൂപീകരിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ പുതിയ ഏഴു ജില്ലകള്‍ കൂടി രൂപീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 16 ജില്ലകളായി.

ചാന്നല്‍ ജില്ലയില്‍നിന്നു വിഭജിച്ച് തെങ്‌നോപാള്‍, ഉഖ്രൂലില്‍നിന്നു വിഭജിച്ച് കാംപോങ്, ചുരാചന്ദ്പൂരില്‍നിന്നു വിഭജിച്ചു ഫെര്‍സവ്ള്‍, ഇംഫാല്‍ കിഴക്കന്‍ ജില്ലകളില്‍നിന്നു വിഭജിച്ചു ജിരിബാം, സേനാപതി, കാങ്‌പോക്പി എന്നിവയാണു പുതുതായി രൂപീകരിച്ച ജില്ലകള്‍. ഇവിടങ്ങളിലേക്കുള്ള ഡെപ്യൂട്ടി കമ്മിഷണര്‍മാരെയും പൊലിസ് സൂപ്രണ്ടുമാരെയും നിയമിച്ചിട്ടുണ്ട്.
നേരത്തെ, നാഗകളുടെ പൂര്‍വഭൂമികളായ ജില്ലകളെ വിഭജിച്ചു ജിരിബാം, സദര്‍ ജില്ലകള്‍ രൂപീകരിക്കുന്നതിനെതിരേ യുനൈറ്റഡ് നാഗാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഈ പ്രതിഷേധങ്ങളെ മറികടന്നാണു പുതിയ ജില്ലകള്‍ക്കു രൂപംനല്‍കിയത്.

കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു മരണം

ചെന്നൈ: തിരുവണ്ണാമലക്കടുത്ത് തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു മരണം. സംഭവത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
തിരുപ്പതിയിലെ തിരുമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി യാത്ര തിരിച്ച സംഘമടങ്ങിയ കാറാണ് ലോറിയിലിടിച്ചു തകര്‍ന്നത്. അടുത്തിടെ വിവാഹിതരായ യുവതിയും യുവാവുമടങ്ങിയതായിരുന്നു കാറിലുണ്ടായിരുന്നവര്‍. അപകടത്തില്‍ വരനും മരിച്ചിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ തിരുവണ്ണാമലയ്ക്കടുത്തുള്ള ഔട്ടര്‍ റിങ് റോഡ് കടക്കുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തില്‍ തിരുവണ്ണാമല ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.