2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

പുണ്യനഗരികളില്‍ ഹജ്ജ് സീസണിലെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ 18 കോടതികള്‍

മക്ക: ഹജ്ജ് സീസണില്‍ പുണ്യ നഗരികളില്‍ പിടികൂടുന്ന കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ പ്രവര്‍ത്തിക്കുമെന്ന് സഊദി നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.

മക്ക മിന,  അറഫ, മറ്റു പുണ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി പതിനെട്ടു കോടതികളും ആര് മൊബൈല്‍ നോട്ടറി കേന്ദ്രങ്ങമാനുണ്ടാവുക.

ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ വേഗത്തില്‍ നല്‍കുകയെന്ന ലക്ഷ്യവുമായാണ് നീതിന്യായ വകുപ്പുകള്‍ ഇവിടെ പ്രവര്‍ത്തിക്കുകയെന്നു മന്ത്രാലയം വ്യക്തമാക്കി.

തീര്‍ഥാടകര്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളുടെ സംയോജിത സംവിധാനത്തിനുള്ളില്‍ നിയമപരവും സുരക്ഷാപരവുമായ നടപടികള്‍ പൂര്‍ത്തീകരിക്കാനായി തയ്യാറെടുപ്പുകള്‍ നടത്താന്‍ ബന്ധപ്പെട്ട പാനലുകള്‍ യഥാസമയം ഹാജരാക്കണമെന്ന് നീതിന്യായ മന്ത്രി വലീദ് അല്‍സമാനി ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.