2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പുകപ്പുരകളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍ സെന്ററില്‍ വിളിക്കാം

 

റബ്ബര്‍ഷീറ്റുണക്കുന്ന പുകപ്പുരയുടെ വിവിധമോഡലുകള്‍, അവയുടെ നിര്‍മ്മാണം, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും റബ്ബര്‍ബോര്‍ഡിലെ മെക്കാനിക്കല്‍ എഞ്ചിനീയര്‍ തോംസണ്‍ ഫ്രാന്‍സിസ് മറുപടി നല്‍കും.  ഈ പ്രത്യേക ‘ഫോണ്‍-ഇന്‍’ പരിപാടിയിലേക്ക് 2016 ഒക്ടോബര്‍ 5 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ 0481-2576622 എന്ന ഫോണ്‍നമ്പരില്‍ വിളിക്കാം.

ഗുണമേന്‍മയ്ക്ക് ഏറെ പ്രധാന്യമുള്ള ഇക്കാലത്ത് കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ വില നേടിയെടുക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  തരംതിരിക്കാത്ത ഷീറ്റിനേക്കാള്‍ അധികവില ഉയര്‍ന്ന ഗ്രേഡിലുള്ള ഷീറ്റിന് ലഭിക്കുന്നുണ്ട്. വിപണിയില്‍ ഇപ്പോള്‍ നിലവിലുള്ള അംഗീകൃതമാനദണ്ഡം അനുസരിച്ച് റബ്ബര്‍ഷീറ്റുകള്‍ പുകച്ച് ഒരുപോലെ ഉണങ്ങിയവയായിരിക്കണം.

ഇതിന് ഷീറ്റുകള്‍ പുകപ്പുരിയിലിട്ട് പുകച്ചുണക്കണം. റബ്ബര്‍ബോര്‍ഡ് രുപകല്പന ചെയ്തിട്ടുള്ള പുകപ്പുരകള്‍ കൂടാതെ വിവിധയിനം മോഡലുകള്‍ വിപണിയില്‍ ലഭ്യമാണ്.

കോള്‍ സെന്ററിന്റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് റബ്ബര്‍ബോര്‍ഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയുംകുറിച്ചുള്ള വിവരങ്ങള്‍  ഇവിടെ നിന്നു ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News