2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

പീതാംബരന്റെ ഭാര്യയുടെയും മകളുടെയും വെളിപ്പെടുത്തല്‍ ഗൗരവമുള്ളതെന്ന് ചെന്നിത്തല

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഉന്നത സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്നുള്ള അറസ്റ്റിലായ പീതാംബരന്റെ ഭാര്യയുടെയും മകളുടെയും വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്ന് ചെന്നിത്തല.
സി.പി.എം നേതാക്കളും കൊലപാതങ്ങളുമായുള്ള ബന്ധം പുറത്തുവരണമെങ്കില്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണ്. പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യുന്നയാളാണ് പീതാംബരന്‍. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാവാതിരിക്കാനാണ് സി.പി.എം പീതാംബരനെ കൈയൊഴിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.എമ്മിന്റെ ജില്ലാ സംസ്ഥാന നേതാക്കള്‍ക്ക് കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെയും മകള്‍ ദേവികയുടെയും വെളിപ്പെടുത്തലില്‍നിന്ന് മനസിലാകുന്നത്.
കൊലക്ക് പിന്നില്‍ രാഷ്ട്രീയം തന്നെയാണ് എന്നാണ് വ്യക്തമാകുന്നത്. കൂടുതല്‍ സത്യങ്ങള്‍ പീതാംബരന്റെ കുടുംബാംഗങ്ങളുടെ നാവിലുണ്ട്. അതുകൊണ്ട് അവരെ നിശബ്ദരാക്കാന്‍ സി.പി.എം ശ്രമിക്കുമെന്നും ചെന്നിത്തല പറഞ്ഞു. സി.പി.എം ഉണ്ടാക്കിയ തിരക്കഥയുടെ വഴിയെ തന്നെയാണ് പൊലിസ് നീങ്ങുന്നതെന്ന് വ്യക്തമാണ്. കേസിലെ യഥാര്‍ഥ പ്രതികളായ സി.പി.എം നേതാക്കള്‍ അറസ്റ്റിലാകണമെങ്കില്‍ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നും ചെന്നിത്തല വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.