2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

പീഡന കേസ്: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വൈദികര്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു, ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. പരാതിയില്‍ അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി.
വീട്ടമ്മ പ്രതികള്‍ക്കെതിരേ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. മൊഴി വൈദികര്‍ക്കെതിരാണ്. പരസ്പര സമ്മതതോടെ ബന്ധപ്പെട്ടെന്ന ഹരജിക്കാരുടെ വാദത്തിന് അടിസ്ഥാനമില്ല. വൈദികര്‍ ഇരയുടെ ബന്ധുക്കളുമായി അടുത്ത ബന്ധമുള്ളവരാണ്. ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കാനിടയാകും.
പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. വൈദികര്‍ക്ക് കീഴ്‌ക്കോടതിയില്‍ കീഴടങ്ങിയശേഷം വാദം കേള്‍ക്കാം.
അതിനുശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
ഇരയുടെ മൊഴിയില്‍ സംശയാസ്പദമായ യാതൊന്നുമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. ജസ്റ്റിസ് രാജാ വിജയരാഘവനാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.