2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

പീഡന കേസിലെ പ്രതി നാലു വര്‍ഷത്തിനു ശേഷം പിടിയില്‍

മറയൂര്‍: 2014 ജനുവരിയില്‍ കാന്തല്ലൂര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങിയ യുവാവിനെ മറയൂര്‍ പൊലിസ് പിടികൂടി. കാന്തല്ലൂര്‍ ഗൃഹനാഥപുരം സ്വദേശി ബാലമുരുകനെയാണ് ചെന്നൈ എഗ്മോറില്‍ ഒളിച്ചു താമസിക്കവെ പിടികൂടിയത്.
യുവതി കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. മൂന്നാര്‍ സി.ഐ.സാം ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മൂന്നാര്‍ ഡി.വൈ.എസ്.പി സുനിഷ് ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ബാലമുരുകന്‍ ശങ്കരന്‍കോവിലെ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ചെന്നൈയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അഞ്ചു വര്‍ഷമായിട്ടും പ്രതിയെ പിടികൂടുന്നതിന് കഴിഞ്ഞിരുന്നില്ല. മറയൂര്‍ എസ്.ഐ. ജി.അജയകുമാര്‍, എസ്.സി.പി.ഒമാരായ റ്റി.എം.അബ്ബാസ്, ജോളി ജോസഫ് എന്നിവരടങ്ങിയ സംഘമാണ് എഗ്‌മോറില്‍ നിന്നും പ്രതിയെ പിടികൂടിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.