2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

പീഡനം: കത്‌വയില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍

 

ന്യൂഡല്‍ഹി: ജമ്മുവിലെ കത്‌വയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തില്‍ പീഡനം നടന്നുവെന്ന പരാതിയെ തുടര്‍ന്ന് വൈദികന്‍ അറസ്റ്റില്‍. മലയാളി വൈദികനായ ആന്റണി തോമസ് ആണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തുടര്‍ന്ന് ഇവിടുത്തെ അന്തേവാസികളായ പെണ്‍കുട്ടികളടക്കം 19 പേരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാല്‍ ആശ്രമത്തിലേക്ക് മാറ്റി.
സ്ഥാപനത്തിനെതിരേ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ജില്ലാ പൊലിസ് മേധാവി സുധീര്‍ പാട്ടീല്‍ പറഞ്ഞു. അതിനിടെ, ആരോപണം നിഷേധിച്ച വൈദികന്‍ തെറ്റായ യാതൊരു പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്ന് പ്രതികരിച്ചു. മൊത്തം 21 കുട്ടികളാണ് അനാഥാലയത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി അവധിയിലായിരുന്നു. ജമ്മുകശ്മിര്‍, ഹിമാചല്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലുള്ളവരാണ് അനാഥാലയത്തിലെ അന്തേവാസികള്‍.
രജിസ്‌ട്രേഷനില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പത്താന്‍കോട്ടിലെ പെന്തകോസ്ത് മിഷന്റെ സഹായത്തോടെയാണ് അനാഥാലയം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ആന്റണിയുടെ മൊഴി. എന്നാല്‍, പെന്തകോസ്ത് മിഷന്‍ ഇത് നിഷേധിച്ചു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ മുഴുവന്‍ അനാഥാലയങ്ങളിലും പരിശോധന നടത്താന്‍ ജൂലൈയില്‍ കേന്ദ്രമന്ത്രി മേനകാഗാന്ധി നിര്‍ദേശിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.