2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

പി.സി ജോര്‍ജ് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി ഉന്നയിച്ച കന്യാസ്ത്രീയെയും അവരെ പിന്തുണയ്ക്കുന്നവരെയും ആക്ഷേപിച്ച പി.സി ജോര്‍ജ് എം.എല്‍.എയോട് ഈ മാസം 20ന് നേരിട്ട് ഹാജരാവാന്‍ ദേശീയ വനിതാകമ്മിഷന്‍ ആവശ്യപ്പെട്ടു.
എം.എല്‍.എയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും വിഷയത്തില്‍ ഡല്‍ഹിയിലെ കമ്മിഷന്‍ ആസ്ഥാനത്ത് നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും കമ്മിഷന്‍ ഇന്നലെ പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പഞ്ചാബ്, കേരളാ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മിഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.