2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പി.വി.അന്‍വറിന്റെ പാര്‍ക്കിന് പ്രവര്‍ത്തനാനുമതി

കൊച്ചി: കൂടരഞ്ഞിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ പാര്‍ക്കിനു പ്രവര്‍ത്തിക്കാമെന്നു ഹൈക്കോടതി ഉത്തരവിട്ടു.
നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കിയാല്‍ ബന്ധപ്പെട്ട അധികൃതര്‍ പരിഗണിച്ച് നടപടി സ്വീകരിക്കണം. പാര്‍ക്കിലെ മലീനീകരണ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനാല്‍ പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നിഷേധിച്ച ഉത്തരവ് പിന്‍വലിക്കാമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിധി.
മാലിന്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെതിരേ പി.വി അന്‍വര്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി പോരായ്മകള്‍ സംബന്ധിച്ച് ഹരജിക്കാരനായ അന്‍വറിനെ അറിയിച്ചിരുന്നു. പിന്നീട് മലിനീകരണവുമായി ബന്ധപ്പെട്ട പോരായ്മകള്‍ പരിഹരിച്ചെന്ന് വ്യക്തമാക്കി പി.വി അന്‍വര്‍ ബോര്‍ഡിന് മറുപടി നല്‍കി.
ഇതു പരിഗണിച്ച് ഒക്ടോബര്‍ അഞ്ചിന് വീണ്ടും പാര്‍ക്കില്‍ പരിശോധന നടത്തി. തുടര്‍ന്നാണ് മാലിന്യ സംസ്‌കരണത്തിന് മതിയായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വ്യക്തമായത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച സാഹചര്യത്തില്‍ അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാനാവുമെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.