2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പി.ജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി അലോട്ട്‌മെന്റ്

തിരുവനന്തപുരം: 2016ലെ പി.ജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാംപസിലുള്ള ഡയരക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ 29ന് നടത്തും.

രാവിലെ 10.30 മുതല്‍ സര്‍വിസ് ക്വാട്ട റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്കും ജനറല്‍ റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്കുമാണ് അലോട്ട്‌മെന്റ്. പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ്. കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.dme.kerala.gov.in വെബ്‌സൈറ്റില്‍ നിന്ന് ഓപ്ഷന്‍ ഫോറത്തിന്റെ നിര്‍ദിഷ്ടരൂപം ഡൗണ്‍ലോഡ് ചെയ്ത് വിഷയവും കോളജും രേഖപ്പെടുത്തി നല്‍കണം.

ഒന്നാംഘട്ട അലോട്ട്‌മെന്റില്‍ ഹാജരാകാത്ത അപേക്ഷകരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതല്ല. അപേക്ഷകര്‍ നേരിട്ടോ അധികാരപ്പെടുത്തിയ വ്യക്തി മുഖേനയോ കൗണ്‍സലിങ്ങില്‍ ഹാജരാകണം.

പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുടെ അസലും ഹാജരാക്കണം. വിശദാംശങ്ങള്‍ www.dme.kerala.gov.in എന്ന വൈബ്‌സൈറ്റില്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.