2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പി.കെ ശശി എം.എല്‍.എ രാജിവെക്കണമെന്ന്

 

നെല്ലായ: ലൈംഗിക അതിക്രമം നടത്തി എന്ന് സ്വന്തം പാര്‍ട്ടിയുടെ ജില്ലാ നേതാവ് ആരോപണം ഉന്നയിച്ച സ്ഥിതിക്ക് ആരോപണം പൊലീസ് അന്വേഷിക്കണമെന്നും അന്വേഷണം സത്യസന്ധമായും നീതി പൂര്‍വ്വമായും നടക്കണമെങ്കില്‍ പി.കെ. ശശി. എം.എല്‍.എ. രാജി വെക്കണമെന്നും നെല്ലായ പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്ത് നിയമവാഴ്ച തകര്‍ക്കുന്ന രീതിയില്‍ ക്രിമിനല്‍ കുറ്റം പാര്‍ട്ടി അന്വേഷിക്കുമെന്ന് പറയുന്നത് ആ രാജ്യത്തിന്റെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടി തന്നെ ഉത്തരം രീതികള്‍ പ്രോല്‍സാഹിപ്പിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. ആയതിനാല്‍ പരാതി പൊലിസിന് കൈമാറണം. പരാതി പൊലിസിന് കൈമാറാത്ത പക്ഷം കുറ്റകൃത്യം മറച്ചുവെക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എം.ടി.എ. നാസര്‍ അധ്യക്ഷനായി. മേലാടയില്‍ വാപ്പുട്ടി, മാടാല മുഹമ്മദലി, മാടാല ഹംസത്ത്, ഉനൈസ് മാരായമംഗലം, പി. മൊയ്തീന്‍ മാസ്റ്റര്‍, പി. അബൂബക്കര്‍ മാസ്റ്റര്‍, പി. ഇസ്മായില്‍ നെല്ലായ, കെ.പി. മുഹമ്മദ് കുട്ടി, പി.കെ. ബഷീര്‍, പി. സക്കീര്‍, ടി.പി. സക്കീര്‍, ജാഫര്‍ മോളൂര്‍ സംസാരിച്ചു. കീഴ്‌ശ്ശേരി രായിന്‍ സ്വാഗതവും പി.ടി. സന്തോഷ് നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.