2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പി.കെ ശശി എം.എല്‍.എ പീഡനക്കുരുക്കില്‍; അന്വേഷിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച പരാതി നേരത്തെ കിട്ടിയെന്ന് റിപ്പോര്‍ട്ട്. മൂന്നാഴ്ച മുമ്പുതന്നെ സംസ്ഥാന കമ്മിറ്റിക്ക് പരാതി ലഭിച്ചിരുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതില്‍ ഇപ്പോള്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ കോടിയേരി നിഷേധിച്ചു.
പരാതി പൊലിസിന് കൈമാറുമോ എന്ന ചോദ്യത്തിന് പൊലിസിന് കൊടുക്കേണ്ട വിഷയമല്ല പരാതിയില്‍ ഉള്ളതെന്നും ഉണ്ടെങ്കില്‍ അവര്‍ അത് നേരിട്ട് പൊലിസിന് കൈമാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അത്തരമൊരു ചരിത്രം പാര്‍ട്ടിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. അന്വേഷണകമ്മിഷനെ നിയമിക്കാന്‍ കേന്ദ്രം നേതൃത്വം നിര്‍ദേശിച്ചെന്ന വാര്‍ത്ത തള്ളിയ കോടിയേരി പരാതിയില്‍ സംസ്ഥാനഘടകം സ്വീകരിക്കുന്ന നടപടിയെന്താണെന്ന് വ്യക്തമാക്കാന്‍ തയാറായില്ല. വിഷയം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ കോടിയേരി തയാറായത്. സംഭവം വിവാദമായതോടെ സംസ്ഥാന നേതാക്കള്‍ എ.കെ.ജി. സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണനെ കണ്ടു. മന്ത്രി എ.കെ.ബാലനും കോടിയേരിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തുകയുണ്ടായി.
വെള്ളിയാഴ്ച ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പി.കെ.ശശി എം.എല്‍.എക്കെതിരായ ആരോപണം ചര്‍ച്ചയാകും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.