2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

പി.കെ ശശിക്കെതിരായ പരാതിയില്‍ നടപടിയെടുക്കേണ്ടത് പാര്‍ട്ടി: എളമരം കരീം

തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതി ലഭിച്ചത് പാര്‍ട്ടിക്കു മാത്രമാണെന്നും പൊലിസിനല്ലെന്നും എളമരം കരീം എം.പി. തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ പൊലിസിനു മുന്നില്‍ പരാതിയില്ല. ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്നതുപോലെയാണിത്. സി.പി.എം ഭരണഘടന പ്രകാരം പരിഹാരം കാണണമെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ പാര്‍ട്ടി ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.