2020 February 23 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലും: മുഖ്യമന്ത്രി ചര്‍ച്ച നടത്തും

 

 

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ മലയാളത്തിലും വേണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഈ മാസം 16ന് നടക്കുന്ന ചര്‍ച്ചയില്‍ പി.എസ്.സി ചെയര്‍മാന്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.
കഴിഞ്ഞ ഏഴിന് ചേര്‍ന്ന ഔദ്യോഗിക ഭാഷ ഉന്നതതല യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് പി.എസ്.സിയുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. തുടര്‍ച്ചയായ അവധി വന്നതുകൊണ്ടാണ് ചര്‍ച്ച 16ലേക്ക് നീണ്ടത്.
അതേസമയം ഈ ആവശ്യം ഉന്നയിച്ച് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പി.എസ്.സി ആസ്ഥാനത്തിനു മുന്നില്‍ നിരാഹാരസമരം തുടരുകയാണ്.
കഴിഞ്ഞ മാസം 29നാണ് പി.എസ്.സി ആസ്ഥാനത്തിന് മുന്നില്‍ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
മറ്റു സംസ്ഥാനങ്ങളിലെ പോലെ പി.എസ്.സി ചോദ്യങ്ങള്‍ ഇംഗ്ലീഷിന് പുറമെ പ്രാദേശിക ഭാഷയിലും നല്‍കി തുല്യനീതി ഉറപ്പാക്കുക എന്നതാണ് പ്രധാന ആവശ്യം. തുടക്കത്തില്‍ സമരക്കാരുമായി ചര്‍ച്ചയ്ക്കുപോലും പി.എസ്.സി തയാറായിരുന്നില്ല. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കവി വി. മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ആവശ്യം ഉന്നയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.