2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പി.എസ്.സി പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം

തിരുവനന്തപുരം: കമ്പനി, കോര്‍പറേഷന്‍ സെക്രട്ടേറിയറ്റ് എന്നിവയിലെ അസിസ്റ്റന്റ് തസ്തികകള്‍ക്കും മറ്റു വിവിധ പി.എസ്.സി പരീക്ഷകള്‍ക്കും തയാറെടുക്കുന്നവര്‍ക്കായി സര്‍ക്കാര്‍ സ്ഥാപനമായ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആറു മാസത്തെ സൗജന്യ കോച്ചിങ് ക്ലാസുകള്‍ ആരംഭിക്കുന്നു.
പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് മുന്‍ഗണന. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത പിന്നാക്ക വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. പട്ടിക വിഭാഗക്കാര്‍ക്ക് സ്‌റ്റൈപന്റ് ലഭിക്കും.
അപേക്ഷ (ഫോണ്‍ നമ്പറോടുകൂടിയ വിലാസമുള്ള), ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, ആറു മാസത്തിനകം ലഭിച്ച ജാതി, വരുമാനം തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഏപ്രില്‍ 10 നകം പ്രിന്‍സിപ്പല്‍, പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹില്‍, കോഴിക്കോട് 5 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04952381624.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.