2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പി.എസ്.സി അറിയിപ്പ്

പ്രായോഗിക പരീക്ഷ

കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2-എല്‍.ഡി.വി (കാറ്റഗറി നമ്പര്‍ 473-2013, 474-2013, നേരിട്ടും ബൈട്രാന്‍സ്ഫര്‍ മുഖേനയും, കാറ്റഗറി നമ്പര്‍ 750-2012 എന്‍.സി.എ-എസ്.സി, കാറ്റഗറി നമ്പര്‍ 751-2012 എന്‍.സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍ 617-2013, എന്‍.സി.എ ഒ.ബി.സി. തസ്തികകളുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പ്രായോഗിക പരീക്ഷ (എച്ച്.ടെസ്റ്റും റോഡ് ടെസ്റ്റും) 2016 നവംബര്‍ 5 മുതല്‍ 14 വരെ (ഗവണ്‍മെന്റ അവധി ദിവസങ്ങള്‍ ഒഴികെ) തിയതികളില്‍ രാവിലെ ആറു മണിമുതല്‍ കൊല്ലം ബീച്ച് ഗ്രൗണ്ടില്‍ നടത്തുന്നു.

ഇന്റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 619-2015 പ്രകാരം കണ്ണൂര്‍, കാറ്റഗറി നമ്പര്‍ 617-2015, 6192015 എന്നിവ പ്രകാരം കാസര്‍കോഡ് (എന്‍.സി.എ-മുസ്‌ലിം), കാറ്റഗറി നമ്പര്‍ 617-2015, 633-2015  എന്നിവ പ്രകാരം (എന്‍.സി.എ-എസ്.സി, വിശ്വകര്‍മ്മ) തൃശൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്-കാഷ്യര്‍ പാര്‍ട്ട് 2  തസ്തികയിലേയ്ക്ക് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 27ന് കെ.പി.എസ്.സി തൃശൂര്‍ ജില്ലാ ഓഫിസില്‍ വച്ചും കാറ്റഗറി നമ്പര്‍ 223-2015 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍-പോളിടെക്‌നിക്കുകള്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് (പട്ടികവര്‍ഗക്കാര്‍ക്കു മാത്രമായുള്ള പ്രത്യേക നിയമനം) തസ്തികയുടെ ഇന്റര്‍വ്യൂ 2016 നവംബര്‍ രണ്ടിനും കാറ്റഗറി നമ്പര്‍ 2-2012 കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് തസ്തികയുടെ ഇന്റര്‍വ്യൂ നവംബര്‍ 4 നും കാറ്റഗറി നമ്പര്‍ 5782014 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ സോഷ്യോളജി (പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്ക് മാത്രമായുള്ള പ്രത്യേക നിയമനം) തസ്തികയുടെ ഇന്റര്‍വ്യൂ നവംബര്‍ നാലിനും കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസില്‍ നടത്തുന്നു.

വണ്‍ടൈം
വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 426-2014 പ്രകാരം കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ടറിങ് ആന്‍ഡ് മാര്‍ക്കറ്റിങ്  കോര്‍പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയുടെ സാധ്യതാപട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലാ ഓഫിസുകളിലും കൊല്ലം, കോഴിക്കോട് മേഖലാ ഓഫിസുകളിലും വച്ച് നവംബര്‍ 1 മുതല്‍ 18 വരെയും കാറ്റഗറി നമ്പര്‍ 1492016 പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഗാര്‍ഡ് ഗ്രേഡ് 2 (വിമുക്തഭടന്മാര്‍ക്ക് മാത്രം, എന്‍.സി.എ.-എല്‍.സി-എ.ഐ) തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ നവംബര്‍ 2, 3 തീയതികളിലും കാറ്റഗറി നമ്പര്‍ 3202013 പ്രകാരം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയുടെ വണ്‍ടൈം വെരിഫിക്കേഷന്‍ 2016 നവംബര്‍ 16 നും കെ.പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫിസില്‍ വച്ച് നടത്തുന്നു.

ഒ.എം.ആര്‍ പരീക്ഷ

കാറ്റഗറി നമ്പര്‍ 3922013 പ്രകാരം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷനല്‍ ടീച്ചര്‍ (മെയിന്റനന്‍സ് ആന്‍ഡ് റിപ്പയര്‍ ഓഫ് ഓട്ടോമൊബൈല്‍സ്) തസ്തികയിലേക്ക് 2016 നവംബര്‍ 10 ന് രാവിലെ 7.30 മണിമുതല്‍ 9.15 വരെ നടക്കുന്ന ഒ.എം.ആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ www.keralapsc.gov.in ല്‍ നിന്ന് ഉദ്യോഗാര്‍ഥികള്‍ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.