2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പി.എസ്.സി അറിയിപ്പുകള്‍

അഭിമുഖം
കാറ്റഗറി നമ്പര്‍ (80 2015) പ്രകാരം ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ തസ്തികയുടെ അഭിമുഖം ജൂണ്‍ 22, 23, 24, 29, 30, ജൂലൈ ഒന്ന് തിയതികളില്‍ പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫിസില്‍ വച്ചും, ജൂണ്‍ 29, 30, ജൂലൈ ഒന്ന് തിയതികളില്‍ എറണാകളും, കോഴിക്കോട് ജില്ലാ ഓഫിസുകളിലും ജൂലൈ 13, 14, 15 തിയതികളില്‍ എറണാകുളം മേഖലാ ഓഫിസിലും ജൂലൈ 20, 21, 22, 27 തിയതികളില്‍ കോഴിക്കോട് മേഖലാ ഓഫിസിലും വച്ച് നടക്കും.
ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ (കാറ്റഗറി നമ്പര്‍ 547 2014) അസിസ്റ്റന്റ് സര്‍ജന്‍ (എന്‍.സി.എ. ഈഴവ,ബില്ലവ, തിയ്യ-കാറ്റഗറി നമ്പര്‍ 485 2013) അസിസ്റ്റന്റ് സര്‍ജന്‍ (എന്‍.സി.എ. മുസ്‌ലിം, കാറ്റഗറി നമ്പര്‍ 486 2013) അസിസ്റ്റന്റ് സര്‍ജന്‍ (എന്‍.സി.എ.ഒ.ബി.സി. കാറ്റഗറി നമ്പര്‍ 487 2013) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ വണ്‍ടൈം വെരിഫിക്കേഷന്‍ കേരള പബ്ലിക് സര്‍വിസ് കമ്മിഷന്റെ വിവിധ ജില്ലാ മേഖലാ ഓഫിസിലും ആസ്ഥാന ഓഫിസിലും വച്ച് ജൂണ്‍ 20 മുതല്‍ നടത്തുന്നു.

അര്‍ഹതാ നിര്‍ണയ പരീക്ഷ
കാറ്റഗറി നമ്പര്‍ 146 2013 പ്രകാരം വിവിധ വകുപ്പുകളിലും കോളജുകളിലും, പ്രൈവറ്റ് കോളജുകളിലും ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് അറ്റന്‍ഡര്‍ ആകുന്നതിന് ജൂലൈ 7 നും കാറ്റഗറി നമ്പര്‍ 149 2013 പ്രകാരം കെ.എസ്.ഇ.ബി.യിലെ താഴ്ന്ന വിഭാഗം ജീവനക്കാരില്‍ നിന്നും ജൂനിയര്‍ അസിസ്റ്റന്റ കാഷ്യര്‍ ആകുന്നതിന് ജൂലൈ 8നും പരീക്ഷ നടത്തും.
കാറ്റഗറി നമ്പര്‍ 147 2013 പ്രകാരം വിവിധ വകുപ്പുകളില്‍ എല്‍.ഡി ടൈപ്പിസ്റ്റുകാരെ എല്‍.ഡി ക്ലാര്‍ക്കായി നിയമിക്കുന്നതിന് ജൂലൈ 11 നും കാറ്റഗറി നമ്പര്‍ 408 2014 പ്രകാരം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ ജൂനിയര്‍ അസിസ്റ്റന്റ് ആകുന്നതിന് ജൂലൈ 12 നും കാറ്റഗറി നമ്പര്‍ 409 2014 പ്രകാരം കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ എല്‍.ഡി ക്ലാര്‍ക്കായി നിയമിക്കുന്നതിന് ജൂലൈ 13 നും രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന ഒ.എം.ആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്. പരീക്ഷകളുടെ സിലബസും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഓണ്‍ലൈന്‍ പരീക്ഷ
മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2, പൗള്‍ട്രി അസിസ്‌സന്റ്, മില്‍ക്ക് റിക്കോര്‍ഡര്‍, സ്റ്റോര്‍കീപ്പര്‍,എന്യൂമറേറ്റര്‍ (കാറ്റഗറി നമ്പര്‍ 449 2015, എന്‍.സി.എ.-എസ്.ഐ.യു.സി നാടാര്‍, കൊല്ലം, കാറ്റഗറി നമ്പര്‍ 450 2015 എന്‍.സി.എ-എസ്.ടി മലപ്പുറം, കാറ്റഗറി നമ്പര്‍ 451 2015 എന്‍.സി.എ-ധീവര തൃശ്ശൂര്‍, കാറ്റഗറി നമ്പര്‍ 452 2015 എന്‍.സി.എ-ഹിന്ദു നാടാര്‍ കൊല്ലം) തസ്തികളിലേക്ക് 2016 ജൂണ്‍ 20ന് രാവിലെ 10.00 മുതല്‍ 12.15 വരെ കെ.പി.എസ്.സി എറണാകുളം ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ നടത്തുന്ന പൊതുഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ഥികള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്.
കാറ്റഗറി നമ്പര്‍ 178 2015 പ്രകാരം നഗര ഗ്രാമാസൂത്രണ വകുപ്പില്‍ ട്രേയ്‌സര്‍ (പട്ടികവര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം) തസ്തികയിലേക്ക് ജൂണ്‍ 23ന് രാവിലെ 10.00 മുതല്‍ 12.15 വരെ കെ.പി.എസ്.സി പത്തനംതിട്ട ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ഥികള്‍ അവരുടെ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്.

ഒ.എം.ആര്‍ പരീക്ഷ
കാറ്റഗറി നമ്പര്‍ 88 2015, 89 2015 എന്നിവ പ്രകാരം വിവിധ കമ്പനി,കോര്‍പ്പറേഷന്‍,ബോര്‍ഡ് അതോറിറ്റികളിലേക്ക് അക്കൗണ്ടന്റ്, ജൂനിയര്‍ അക്കൗണ്ടന്റ്, അക്കൗണ്ട് അസിസ്റ്റന്റ്‌സ് എന്നീ തസ്തികകളിലേക്ക് ജൂണ്‍ 25 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടക്കുന്ന ഒ.എം.ആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ംംം.സലൃമഹമുരെ.ഴീ്.ശി ല്‍ നിന്ന് ഉദ്യോഗാര്‍ഥികള്‍ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.