2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പി.എച്ച്.പാണ്ഡ്യന്റെ ആരോപണങ്ങള്‍ തള്ളി അണ്ണാ ഡി.എം.കെ

ചെന്നൈ: ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോയസ് ഗാര്‍ഡനില്‍ വച്ച് അവരെ പിടിച്ചു തള്ളിയെന്നും ആരോപണം ഉന്നയിച്ച പി.എച്ച്.പാണ്ഡ്യനെ തള്ളി എഐഎഡിഎംകെ. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പാര്‍ട്ടിക്കെതിരെയും ജയലളിതക്കെതിരെയും പ്രവര്‍ത്തിച്ച പാരമ്പര്യമാണ് പാണ്ഡ്യയ്ക്കുള്ളതെന്നും അണ്ണാ.ഡി.എം.കെ നേതാവ് ചെങ്കോട്ടയന്‍ പറഞ്ഞു.

ജയലളിതയുടെ മരണത്തില്‍ മുന്‍പും പാണ്ഡ്യന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പാര്‍ട്ടിയില്‍ ഇത് സംബന്ധിച്ച് ഒരു ഭിന്നതയുമില്ല. പാര്‍ട്ടിയില്‍ ഭിന്നിപ്പാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലരുടെ ശ്രമമെന്നും എഐഎഡിഎംകെ നേതൃത്വം പ്രതികരിച്ചു.

ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ്

ജയലളിതയുടേത് സ്വാഭാവിക മരണമല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടന്നും ആരോപിച്ചാണ് പി.എച്ച് പാണ്ഡ്യന്‍ രംഗത്തുവന്നിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.