2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പി.എം കെയറിനെതിരേ ട്വീറ്റ്; സോണിയാ ഗാന്ധിക്കെതിരേ കേസ്

 

ശിവമോഗ: പി.എം കെയര്‍ നിധിയ്‌ക്കെതിരേ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ ട്വീറ്റിയതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേ കേസ്. പി.എം കെയറിനെതിരെ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് കമ്മിറ്റിയുടെ ട്വീറ്റിനെ തുടര്‍ന്ന് കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ സാഗര്‍ടൗണ്‍ പൊലിസ് സ്റ്റേഷനിലാണ് സോണിയയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അപവാദ പ്രചാരണം, രാജ്യത്തെ അപമാനിക്കല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കെ.വി പ്രവീണ്‍ കുമാര്‍ എന്ന അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്. പി.എം കെയര്‍ നിധിയെ കുറിച്ച് തെറ്റായതും അടിസ്ഥാനമില്ലാത്തതുമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് പരാതി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.