2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

പിരിക്കാനല്ല; മന്ത്രിയുടെ പോക്ക് മേളകളില്‍ പങ്കെടുക്കാന്‍!

 

തിരുവനന്തപുരം: സംസ്ഥാനത്തു പ്രളയ ദുരിതാശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ലക്ഷങ്ങള്‍ പൊടിച്ചു വിദേശത്തേക്കു പോകുന്നു. മൂന്നു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് മന്ത്രിക്കു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരിക്കുന്നത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണത്തിനായി മന്ത്രിമാര്‍ വിദേശത്തു പോകുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പോകുന്നത് ട്രാവല്‍ മാര്‍ട്ടിലും ടൂറിസം എക്‌സ്‌പോയിലും പങ്കെടുക്കുന്നതിനാണ്.
ഈ മാസം 20 മുതല്‍ 23 വരെ ജപ്പാനിലും ഒക്ടോബര്‍ 17 മുതല്‍ 19 വരെ സിങ്കപ്പൂരിലും നവംബര്‍ 16 മുതല്‍ 18 വരെ ചൈനയിലും നടക്കുന്ന ടൂറിസം മേളകളില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം പോകുന്നത്.
യാത്രയുടെ എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാരില്‍നിന്നായിരിക്കുമെന്ന് കേന്ദ്ര ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്.
അതേസമയം, ടൂറിസം മന്ത്രി വിദേശയാത്ര നടത്തുന്നതില്‍ തെറ്റില്ലെന്നും സംസ്ഥാനത്തു പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ യാത്ര പോകുന്നതിനെക്കുറിച്ചു മന്ത്രി ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി എ.കെ ബാലന്റെ ആസ്‌ത്രേലിയന്‍ യാത്രയും പുനഃപരിശോധിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.