2018 April 15 Sunday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

പിന്തുണ തേടി ആസിം കൈതപ്രത്തിന്റെ വീട്ടിലുമെത്തി

 

കോഴിക്കോട്: വെളിമണ്ണ ഗവ. മാപ്പിള യു.പി സ്‌കൂള്‍ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പിന്തുണ തേടി മുഹമ്മദ് ആസിം അദ്ദേഹത്തിന്റെ വീട്ടിലെത്തി.
ആസിം ഗുരുദക്ഷിണയായി കാലുകൊണ്ട് വൃക്ഷത്തൈ നല്‍കി. വിഷുക്കൈനീട്ടം നല്‍കിയാണ് കൈതപ്രം ആസിമിനെ യാത്രയയച്ചത്. ആസിമിന്റെ ആവശ്യത്തോട് പിന്തുണ അറിയിച്ച കൈതപ്രം ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് ഉറപ്പു നല്‍കി.
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ സഹോദര പുത്രന്‍ ശൈഖ് ദാവൂദും ആസിമിനൊപ്പമുണ്ടായിരുന്നു.
കൈതപ്രത്തെ ശൈഖ് ദാവൂദ് ഷാളണിയിച്ച് ആദരിച്ചു. ആസിമിന്റെ പിതാവ് സഈദ് യമാനിയും കാംപയിന്‍ കമ്മിറ്റി അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.