2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പിന്തുണയുമായി സമീപ പഞ്ചായത്തുകളും

നീലേശ്വരം: നഗരസഭ നടത്തുന്ന പ്രഥമ ജൈവോത്സവത്തിനും തുടര്‍ന്നുള്ള ആഴ്ചച്ചന്തകള്‍ക്കും സമീപ പഞ്ചായത്തുകളുടെ പിന്തുണ. കിനാനൂര്‍-കരിന്തളം, പിലിക്കോട്, ചെറുവത്തൂര്‍, പടന്ന, മടിക്കൈ പഞ്ചായത്തുകളാണ് പിന്തുണയുമായെത്തിയത്. ഈ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കൃഷിഓഫിസര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി. പഞ്ചായത്തുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവപച്ചക്കറികളും ഉല്‍പ്പന്നങ്ങളും കൃഷിഓഫിസര്‍മാര്‍ സാക്ഷ്യപ്പെടുത്തി സി.ഡി.എസ് ഏറ്റെടുത്ത് നീലേശ്വരം സി.ഡി.എസിന് കൈമാറും. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള എം.കെ.എസ്.പി കോഡിനേറ്റര്‍മാര്‍ ആവശ്യമായ സാങ്കേതിക മേല്‍നോട്ടം വഹിക്കും.
യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ അധ്യക്ഷനായി. അബ്ദുല്‍മജീദ് ചെമ്പരിക്ക, എ.വിധുബാല, കെ.ശകുന്തള, പി.ശൈലജ, ഉപാധ്യക്ഷ വി.ഗൗരി,  പി.പി മുഹമ്മദ് റാഫി, ആര്‍.വീണാറാണി, സെക്രട്ടറി എന്‍.കെ ഹരീഷ്,  പി.വി ആര്‍ജിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.വി രേണുക സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.