
ടൗണ്വില്ലേ: അമേരിക്കയിലെ സൗത്ത് കരോളിനയില്‍ പതിനാലുകാരന് പിതാവിനെ വെടിവെച്ചുകൊന്നു. ശേഷം സ്വന്തമായി ട്രക്കോടിച്ച് സ്കൂളിലെത്തി വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്തു. വെടിവയ്പില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനും പരുക്കേറ്റു. പരുക്കേറ്റ ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാല്‍പ്പത്തേഴുകാരനായ പിതാവിനെ വീടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷമാണ് രണ്ട് മൈല്‍ അകലെയുള്ള ഇയാളുടെ സ്കൂളില്‍ ട്രക്ക് ഓടിച്ചെത്തിയത്.
ടൗണ്വില്ലേയിലെ എലമെന്ററി സ്കൂളില്‍ പ്രാദേശിക സമയം ഒരു മണിക്കായിരുന്നു സംഭവം. വെടിവെപ്പ് നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പൊലിസ് എത്തി കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തു.
സ്കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്നും പോലീസ് അറിയിച്ചു.