2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പിണറായി സര്‍ക്കാര്‍ കേരളത്തിന് ബാധ്യതയായി: വി.എം സുധീരന്‍

പേരാമ്പ്ര: സര്‍വ മേഖലകളിലും പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ കേരളത്തിന് ബാധ്യതയാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമം ചാലിക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭൂമിയാക്കി മാറ്റി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമ്മ്യൂണിസം കൈവിട്ട് ക്രിമിനലിസം സ്വീകരിച്ചിരിക്കുകയാണ്. പാവങ്ങളെ മറന്ന് മുതലാളിമാരെ പുല്‍കിയതിന്റെ ഉദാഹരണമാണ് പി.വി അന്‍വറിന്റെയും ജോയ്‌സ് ജോര്‍ജിന്റെയുമെല്ലാം സ്ഥാനാര്‍ഥിത്വം.
നിയമലംഘകരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ശ്രമവും നടക്കുകയാണ്.
കൊലപാതക രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കുന്ന ജനവിധിയാവണം വടകരയിലേതെന്നും സുധീരന്‍ ആഹ്വാനം ചെയ്തു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് നരേന്ദ്രമോദി. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് തന്നെ ഉണ്ടാവില്ലെന്ന് പറഞ്ഞത് മോദിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ സാക്ഷി മഹാജനാണെന്നും സുധീരന്‍ ഓര്‍മിപ്പിച്ചു.
ടി.പി നാസര്‍ അധ്യക്ഷനായി. എസ്.പി കുഞ്ഞമ്മദ്, സാജിദ് നടുവണ്ണൂര്‍, എസ്.കെ അസൈനാര്‍, ടി.കെ ഇബ്രാഹിം, പി.ജെ തോമസ്, മുനീര്‍ എരവത്ത്, പി.എം പ്രകാശന്‍, കെ. മധുകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News