2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പിണറായി, മോദി സര്‍ക്കാരുകള്‍ കടപുഴകിവീഴും: രമേശ് ചെന്നിത്തല

 

കായംകുളം: കേരളം മുഴുവന്‍ യു.ഡി.എഫിന് അനുകൂലമായ കാറ്റാണ് വീശുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ കാറ്റില്‍ പിണറായി, മോദി സര്‍ക്കാരുകള്‍ കടപുഴകിവീഴും. യു.ഡി.എഫ് കേരളത്തില്‍ ട്വന്റി ട്വന്റി അടിക്കുന്ന തരംഗമാണ് ദൃശ്യമാകുന്നത്.
ഇടതുസര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും എതിരായി അതിശക്തമായ ജനവികാരം പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പാണിത്. വലിയ ആവേശമാണ് എല്ലാ പോളിങ് സ്റ്റേഷനുകളിലും കാണുന്നത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയതോടെ കേരളത്തില്‍ രാഹുല്‍ തരംഗമാണ്. മുഖ്യമന്ത്രിയുടെ മോഹങ്ങള്‍ പൊലിയുന്ന തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
വിവിധ സ്ഥലങ്ങളില്‍ വോട്ടിങ് മെഷിന്‍ തകരാറിലായെന്ന പരാതി വരുമ്പോള്‍ അതിന് അടിയന്തര പരിഹാരം കാണാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തല കുടുംബത്തോടൊപ്പമെത്തി തൃപ്പെരുന്തുറ ഗവ. യു.പി സ്‌കൂളിലെ 152 ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.