2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പിണറായിക്കെതിരായ ഭീഷണി: ആര്‍.എസ്.എസ് നേതാവിനെതിരേ ജാമ്യം കിട്ടാവുന്ന കേസ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനംചെയ്ത മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെതിരേ കേസെടുത്തു.
ഇന്ത്യന്‍ ശിക്ഷാ നിയമം 505 പ്രകാരമാണ് (ഒരു വ്യക്തിക്കെതിരേ കുറ്റം ചെയ്യാന്‍ പ്രരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രസംഗിക്കുകയോ എഴുതുകയോ ചെയ്യുക) ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് ഉജ്ജയിന്‍ പൊലിസ് സൂപ്രണ്ട് എം.എസ് വര്‍മ പറഞ്ഞു.
ജാമ്യം കിട്ടുന്ന വകുപ്പ് പ്രകാരമാണ് കേസ്. കൊലവിളി നടത്തുന്ന ഇയാളുടെ പ്രസംഗത്തിന്റെ വീഡിയോയും പൊലിസ് ശേഖരിച്ചിട്ടുണ്ട്.
നടപടിയെടക്കുംമുന്‍പു വീഡിയോ പരിശോധിക്കുകയും ചെയ്തിരുന്നു.
ഉജ്ജയിന്‍ നഗരത്തിലെ ആര്‍.എസ്.എസ് സഹപ്രചാരക് പ്രമുഖായ ചന്ദ്രാവത്തിന്റെ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് അയാളെ ആര്‍.എസ്.എസ് ഭാരവാഹിസ്ഥാനത്തുനിന്നു നീക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News