2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പിടികൊടുക്കാതെ ചെന്നൈ

കൊല്‍ക്കത്ത: ചെന്നൈ സൂപ്പര്‍ കിങ്‌സിന് സീസണിലെ ഏഴാമത്തെയും തുടര്‍ച്ചയായ നാലാമത്തെയും ജയം. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ ഒറ്റ മത്സരത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്.
ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തപ്പോള്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ലക്ഷ്യത്തിലെത്തി. അവസാന ഓവറുകളില്‍ സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ചെന്നൈക്ക് ജയം സമ്മാനിച്ചത്.
ചെന്നൈക്ക് വേണ്ടി സുരേഷ് റെയ്‌ന (58) മികച്ച നിലയില്‍ ബാറ്റ് വീശി. ഫാഫ് ഡു പ്ലസിസ്(24), കേദാര്‍ യാദവ് (20), എം.എസ് ധോണി(16), രവീന്ദ്ര ജഡേജ (31) എന്നിവരും ചെന്നൈക്കായി ആശ്വാസകരമായ സ്‌കോര്‍ കണ്ടെത്തി.
കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്‌നും പിയൂഷ് ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ചെന്നൈ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
അവസാന ര@ണ്ട് മത്സരവും തോറ്റ കൊല്‍ക്കത്ത മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഒടുവിലത്തെ ഓവറുകളിലെ മെല്ലെപ്പോക്ക് ടീമിന് തിരിച്ചടിയായി. 82 റണ്‍സെടുത്ത ക്രിസ് ലിന്നിന് മാത്രമേ കൊല്‍ക്കത്ത നിരയില്‍ തിളങ്ങാനായുള്ളൂ. മറ്റു താരങ്ങള്‍ നിരാശപ്പെടുത്തി. 21 റണ്‍സെടുത്ത നിതീഷ് റാണയാണ് കൊല്‍ക്കത്ത നിരയിലെ ര@ണ്ടാമത്തെ ടോപ് സ്‌കോറര്‍.
ചെന്നൈ നിരയില്‍ ഇമ്രാന്‍ താഹിര്‍ മികച്ച ബൗളിങ് കാഴ്ച വച്ചു. നാല് വിക്കറ്റെടുത്ത താഹിറാണ് കൊല്‍ക്കത്തയുടെ പ്രധാന വിക്കറ്റുകളെല്ലാം വീഴ്ത്തിയത്. അപകടകാരിയായ ആന്ദ്രെ റസലിനെ ലിന്‍ പുറത്താക്കി. റസല്‍ 10 റണ്‍സെടുത്ത് പുറത്തായി. ക്രിസ് ലിന്‍, നിതീഷ് റാണ, റോബിന്‍ ഉത്തപ്പ എന്നിവരെയാണ് താഹിര്‍ എറിഞ്ഞ് വീഴ്ത്തിയത്. ചെന്നൈക്കുവേണ്ട@ി ശാര്‍ദുല്‍ താക്കൂര്‍ ര@ണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
ര@ണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത കളിക്കാനിറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന ക്രിസ് ലിന്നും സുനില്‍ നരേയ്‌നും ടീമിലേക്ക് മടങ്ങിയെത്തി. പരുക്കിന്റെ സൂചനയുണ്ട@ായിരുന്ന ആന്ദ്രെ റസലും കളത്തിലിറങ്ങി. ഇതോടെ കൊല്‍ക്കത്ത തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പരാജയം രുചിച്ചു. 14 പോയിന്റുമായി ചെന്നൈയാണ് പട്ടികയില്‍ ഒന്നാമത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News