2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

പിങ്ക് പന്തുപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ മത്സരം ഈ മാസം

ന്യൂഡല്‍ഹി: പിങ്ക് പന്തുപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ ഔദ്യോഗിക ക്രിക്കറ്റ് മത്സരത്തിനു കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ വേദിയാകുമെന്നു റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയിലെ പ്രാദേശിക ടൂര്‍ണമെന്റായ സൂപ്പര്‍ ലീഗിലെ ചതുര്‍ദിന ഫൈനല്‍ മത്സരമാണ് ഈ മാസം 17 മുതല്‍ 20 വരെ നടത്താനായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആലോചിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആസ്‌ത്രേലിയയില്‍ പിങ്ക് പന്തുപയോഗിച്ചുള്ള പകല്‍- രാത്രി മത്സരം അരങ്ങേറിയിരുന്നു. പൊതുവേ പോസിറ്റീവായ പ്രതികരണമാണ് ഇതിനു ലഭിച്ചത്. നേരത്തെ ബി.സി.സി.ഐ സങ്കേതിക കമ്മിറ്റി ദുലീപ് ട്രോഫി പിങ്ക് പന്തുപയോഗിച്ച് നടത്തണമെന്നു നിര്‍ദേശിച്ചിരുന്നു. കളിക്കാര്‍ക്ക് പുത്തന്‍ അനുഭവമായിരിക്കും ഇത്തരം നീക്കങ്ങളെന്നു ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.