2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പിഎ സെയ്ദ് മുഹമ്മദ് ഹാജി അന്തരിച്ചു

കൈപ്പമംഗലം: മണലാരണ്യത്തില്‍ സമസ്തയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ കെട്ടിപ്പടുക്കുന്നതില്‍ നായകത്വം വഹിക്കുകയും ചെയ്ത പി.എ സൈദു മുഹമ്മദ് ഹാജി അന്തരിച്ചു.

തൃശൂര്‍ ജില്ലയിലെ പിന്നോക്കം നിന്ന മുസ്‌ലിം വിദ്യാര്‍ത്ഥികളെ ഭൗതികവും മതപരവുമായ വിദ്യാഭ്യാസം നല്‍കി മുന്നോട്ട് കൊണ്ടുവന്ന മാലിക്ബിന്‍ ദീനാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് സ്ഥാപക നേതാവ് കൂടിയായിരുന്നു അദ്ദേഹം.

1940 ല്‍ പുളിക്കലകത്ത് അബ്ദുറഹ്മാന്‍ ഹാജിയുടെയും കുഞ്ഞുബീവാത്തു ഹജ്ജുമ്മയുടെയും മകനായി ജനിച്ച അദ്ദേഹം പിന്നീട് സമീപപ്രദേശമായ കൈപ്പമംഗലത്തേക്ക് താമസം മാറുകയായിരുന്നു. പെരിഞ്ഞനം ബോര്‍ഡ് സ്‌കൂള്‍ , തോട്ടുങ്ങല്‍ മുഹിയദ്ധീന്‍ മദ്രസ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിന് പിതാവിന്റെ കച്ചവടത്തില്‍ ഉണ്ടായ പ്രയാസങ്ങള്‍ തുടര്‍പഠനത്തിന് തടസ്സം സൃഷ്ടിച്ചെങ്കിലും പഠനത്തില്‍ കാണിച്ച മികവ് അധ്യാപകരുടെ ശ്രദ്ധയില്‍പെട്ടതിനാല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും പിന്നീട് തൃപ്രയാര്‍ ശ്രീരാമ പോളിടെക്‌നിക്കില്‍ നിന്നും എഞ്ചിനീയറിംഗ് ഡിപ്ലോമ കരസ്ഥമാക്കുകയും ചെയ്തു. ബോംെബ കോര്‍പ്പറേഷനില്‍ ഓവര്‍സിയറായും, അബുദാബി ഡിഫന്‍സ് ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലും ജോലി നോക്കിയ ഇദ്ദേഹം നിലവില്‍ എംഐസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി, പുത്തന്‍പള്ളി മഹല്ല് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയയായിരുന്നു

ഭാര്യ : മറിയുമ്മ. മക്കള്‍ : അബ്ദുള്‍ ഹമീദ് (ഷാര്‍ജ) അനസ്(ദുബൈ) ഇല്യാസ് (ദുബൈ) അബ്ദുള്‍ റഹീം (ഖത്തര്‍) ഇസ്മയില്‍ (അബുദാബി) ഇസ്ഹാക്ക് ,അസ്മ ,സുമയ്യ. മരുമക്കള്‍: ആബിദ, സുമയ്യ, ഫാത്തിമ, റഹീന, ലുബ്ക, ഹദീബ, ഷംസുദ്ദീന്‍, സഗീര്‍ .

ഖബറടക്കം നാളെ രാവിലെ 10 മണിക്ക് പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍ നടക്കും


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.