2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

പാളം നവീകരണം: 20 വരെ ട്രെയിന്‍ നിയന്ത്രണം

തൃശൂര്‍: പാലക്കാട് ഡിവിഷനിലെ വിവിധയിടങ്ങളില്‍ റെയില്‍വേ പാളം നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നുമുതല്‍ 20 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട് – കണ്ണൂര്‍ സെക്ഷനില്‍ കൊയിലാണ്ടിക്കും – കോഴിക്കോടിനും ഇടയില്‍ ഉച്ചയ്ക്കു 12 മുതല്‍ വൈകിട്ട് നാലുവരെയാണു പാളം നവീകരണ പ്രവൃത്തി നടക്കുന്നത്.
22609 മംഗളൂരു – കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി 75 മിനിറ്റ് വൈകി ഉച്ചയ്ക്ക് ഒന്നിനു മാത്രമേ പുറപ്പെടുകയുള്ളൂ. 16306 കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി 35 മിനിറ്റ് വൈകി വൈകിട്ട് 3.10നും 56602 കണ്ണൂര്‍ – ഷൊര്‍ണൂര്‍ പാസഞ്ചര്‍ 35 മിനിറ്റ് വൈകി വൈകിട്ട് 3.20നുമാണ് പുറപ്പെടുക.
56323, 56324 കോയമ്പത്തൂര്‍ – മംഗളൂരു പാസഞ്ചര്‍ ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ സര്‍വിസ് നടത്തില്ല. പരപ്പനങ്ങാടിക്കും കുറ്റിപ്പുറത്തിനും ഇടയില്‍ റെയില്‍പാളത്തില്‍ ശുചീകരണവും നടക്കുന്നുണ്ട്. രാത്രി 11.30നും പുലര്‍ച്ചെ 4.30നും ഇടയില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ 22638 മംഗളൂരു – ചെന്നൈ വെസ്റ്റ്‌കോസ്റ്റ് 13, 14, 15, 17, 20 തിയതികളില്‍ രണ്ടുമണിക്കൂര്‍ വൈകിയാണു പുറപ്പെടുക. ഇന്നും 16, 18 തിയതികളിലും ഒന്നരമണിക്കൂര്‍ വൈകി രാത്രി 11.50നും നാളെയും 19നും സാധാരണ സമയത്തും ഈ ട്രെയിന്‍ യാത്രതിരിക്കും. 22852 മംഗളൂരു – സാന്ദ്രഗാച്ചി എക്‌സ്പ്രസ് 13നും 19നും 1.15 മണിക്കൂര്‍ വൈകി പുറപ്പെടും. 56603 തൃശൂര്‍ – കണ്ണൂര്‍ പാസഞ്ചര്‍ 17 മുതല്‍ 20വരെ 110 മിനിറ്റ് വൈകും. 22610 കോയമ്പത്തൂര്‍ – മംഗളൂരു ഇന്റര്‍സിറ്റി കോഴിക്കോട് നിന്ന് 17 മുതല്‍ 20ാം തിയതി വരെ 75 മിനിറ്റ് വൈകി പുറപ്പെടും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.