2017 November 12 Sunday
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു മിന്ന നേരമെന്നേതുമറിഞ്ഞീലാ.
പൂന്താനം നമ്പൂതിരി

പാളം നവീകരണം: ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും

മലപ്പുറം: കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ പാളം നവീകരണം നടക്കുന്നതിനാല്‍ 18 മുതല്‍ ഒരു മാസത്തേക്ക് ട്രെയിന്‍ സര്‍വിസ് ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കുമെന്ന് റെയില്‍വേ അറിയിച്ചു. 

ഈ മാസം 18, 20, 21, 23, 25, 26, 28 തിയതികളില്‍ കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ (56657) സര്‍വിസ് നടത്തില്ല. മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍ (56654) കണ്ണൂരില്‍ സര്‍വിസ് അവസാനിപ്പിക്കും.
മംഗളൂരു -കോയമ്പത്തൂര്‍ പാസഞ്ചര്‍ (56324), കോയമ്പത്തൂര്‍- മംഗളൂരു പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ സര്‍വിസ് നടത്തില്ല. മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് 50 മിനിറ്റ് വൈകി മാത്രമേ പോത്തന്നൂരിലെത്തുകയുള്ളൂ.
മുംബൈ -ലോകമാന്യതിലക് കൊച്ചുവേളി എക്‌സ്പ്രസ് (12201) 18ന് ഒരു മണിക്കൂര്‍ വൈകിയാണ് ഷൊര്‍ണൂരിലെത്തുക. നാഗര്‍കോവില്‍- മംഗളൂരു ഏറനാട് എക്‌സ്പ്രസ് (16606) 23, 25, 26, 28 തിയതികളില്‍ ഒരു മണിക്കൂര്‍ 50 മിനിറ്റ് വൈകി മാത്രമേ മംഗളൂരുവിലെത്തുകയുള്ളൂ. ഈ മാസം 19, 22, 24, 27, 29 തിയതികളില്‍ ട്രെയിന്‍ ഗതാഗതം സാധാരണരീതിയില്‍ നടക്കുമെന്നും റെയില്‍വേ അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.