2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പാല്‍മിറ ഐ.എസ് തിരിച്ചുപിടിച്ചു

ദമസ്‌കസ്: ഐ.എസ് ഭീകരര്‍ പൗരാണിക സിറിയന്‍ നഗരമായ പാല്‍മിറ തിരിച്ചുപിടിച്ചു. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി മനുഷ്യാവകാശ സംഘടനയാണ്  ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ സിറിയന്‍ സൈന്യവുമായി രൂക്ഷമായ പോരാട്ടം നടത്തി ഐ.എസ് പാല്‍മിറ പിടിച്ചടക്കുകയായിരുന്നെന്നു സംഘടന വ്യക്തമാക്കി.
നേരത്തെ വ്യോമാക്രമണത്തില്‍ ഭീകരരെ പാല്‍മിറയില്‍നിന്നു തുരത്തിയതായി റഷ്യന്‍ വ്യോമസേന അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദത്തെ തള്ളുന്നതാണു പുതിയ റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ റഷ്യയും സിറിയന്‍ സര്‍ക്കാരും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഭീകരരെ പാല്‍മിറയില്‍നിന്നു തുരത്തിയിരുന്നു. വ്യോമാക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടതായി റഷ്യ പറഞ്ഞു. എന്നാല്‍ തിരിച്ചടിയില്‍ സൈന്യത്തിന് ഇവിടെനിന്നു പിന്‍വാങ്ങേണ്ടി വന്നുവെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.