2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പാലിയേറ്റീവ് കെയര്‍ പദ്ധതി ആവിഷ്‌കരിച്ചു

മുക്കം: പാലിയേറ്റീവ് കെയറിന്റെ പരിചരണത്തില്‍ കഴിയുന്ന രോഗികള്‍ക്ക് ഡോക്ടറുടെയും നഴ്‌സിന്റെയും സേവനത്തോടൊപ്പം ആവശ്യാനുസരണം സൗജന്യമായി ശയ്യോപകരണങ്ങളും വളണ്ടിയര്‍ സേവനവും ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി കാരശ്ശേരി പഞ്ചായത്തിലെ കക്കാട് പാലിയേറ്റീവ് കെയര്‍ യൂനിറ്റ് സംഘടിപ്പിച്ച ഉപകരണങ്ങള്‍ സ്വീകരിക്കലും ബോധവല്‍ക്കരണവും പ്രസിഡന്റ് വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് അംഗം ജി. അബ്ദുല്‍ അക്ബര്‍ അധ്യക്ഷനായി. ‘മാസ് റിയാദ് ‘ പ്രസിഡന്റ് കെ.ടി ഉമ്മര്‍, ‘കൂട്ടം’ കക്കാട് കണ്‍വീനര്‍ ടി. റിയാസ് എന്നിവരില്‍നിന്നുള്ള കട്ടില്‍, എയര്‍ ബെഡ് തുടങ്ങിയവ പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം സവാദ് ഇബ്‌റാഹിം, മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ പി.കെ ശരീഫുദ്ദീന്‍, കൊടിയത്തൂര്‍ പാലിയേറ്റിവ് കെയര്‍ ട്രഷറര്‍ മജീദ് പന്നിക്കോട്, തോട്ടത്തില്‍ കുഞ്ഞിമുഹമ്മദ് ഹാജി, പാലിയേറ്റീവ് യൂനിറ്റ് പ്രസിഡന്റ് കെ.കെ ഖമറുദ്ദീന്‍ സെക്രട്ടറി ഇര്‍ഫാന്‍, ശോശാലക്കല്‍, കെ. നസീം, മുഹമ്മദ് കക്കാട്, കെ.സി ഷജീല്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.