2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

പാലിന്റെ ഗുണനിലവാരം: ജാഗ്രതാ യജ്ഞത്തിന് ജില്ലയില്‍ തുടക്കം

 

തൊടുപുഴ: ക്ഷീര സംഘങ്ങളിലൂടെ സംഭരിക്കുന്ന പാലിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ത്രൈമാസ പാല്‍ ഗുണ നിയന്ത്രണ ജാഗ്രതാ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി.
കര്‍ഷകര്‍ ക്ഷീരസംഘങ്ങളില്‍ അളക്കുന്ന പാലില്‍ യാതൊരുവിധ അന്യവസ്തുക്കളോ മാലിന്യങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക, സംഘത്തില്‍ സംഭരിക്കുന്ന പാലിന്റെ മൊത്തം ഖരപദാര്‍ത്ഥത്തിന്റെ നിലവിലെ ശരാശരിയില്‍ നിന്നും 0.5 ശതമാനം വര്‍ദ്ധിപ്പിക്കുക, ബി.എം.സി സംഘത്തില്‍ അളക്കുന്ന പാലിന്റെ അണുഗുണനിലവാരം വര്‍ദ്ധിപ്പിക്കുക, പാലില്‍ ആന്റിബയോട്ടിക്കുകളുടെയും കീടനാശിനികളുടെയും സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തുക, മായമില്ലാത്ത പാല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുക, ജില്ലയിലെ മുഴുവന്‍ ക്ഷീര സംഘങ്ങള്‍ക്കും എഫ്.എസ്.എസ്.എ രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് നല്‍കുക, കറവ കഴിഞ്ഞ് ഒരു മണിക്കൂറിനകം കര്‍ഷകര്‍ ക്ഷീര സംഘത്തില്‍ പാല്‍ എത്തിക്കുന്നുന്നെ് ഉറപ്പാക്കുക, ക്ഷീര സംഘങ്ങള്‍ മൂന്ന് മണിക്കൂറിനകം ബള്‍ക്ക് മില്‍ക്ക് കൂളര്‍ അല്ലെങ്കില്‍ ചില്ലിങ് പ്ലാന്റിംല്‍ സംഭരിച്ച പാല്‍ എത്തിക്കുന്നുന്നെ് ഉറപ്പാക്കുക തുടങ്ങിയവ പദ്ധതിയുടെ ലക്ഷ്യമാണ്.
തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന സ്വകാര്യ കമ്പനികളുടെ പാലില്‍ ഏറേയും സംശയത്തിന്റെ നിഴലിലാണ്. ഫോര്‍മാലിന്‍, സോഡിയം കാര്‍ബണേറ്റ് എന്നിവ ചേര്‍ത്തപാല്‍ വന്‍തോതില്‍ കേരളത്തിലെത്തുന്നുവെന്ന റിപ്പോര്‍ട് നിലവിലുണ്ട്. ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ് ഇത്തരം മാരകമായ രാസവസ്തുക്കള്‍ പാലില്‍ ചേര്‍ക്കുന്നത്.
സാധാരണ പാല്‍ കേടാകാതെ സൂക്ഷിക്കുന്നതിന് ശാസ്ത്രീയമായി സംസ്‌കരിക്കുമ്പോള്‍ ഒരു ലിറ്ററിന് രണ്ടുരൂപവരെ ചെലവു വരുമെങ്കില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള സംസ്‌കരണത്തിന് പരിമിതമായ ചെലവെ ഉണ്ടാകാറുള്ളു. പതിനായിരം ലിറ്ററിന്റെ ഒരു ടാങ്കര്‍പാല്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് 20,000 രൂപ ചെലവാകുമെങ്കില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചാല്‍ ഇത് വെറും 250 രൂപയായി കുറയും. ഇത്തരത്തില്‍ കൊള്ളലാഭം ഉണ്ടാക്കുന്നതിന് സ്വകാര്യകമ്പനികള്‍ ശ്രമിക്കുമ്പോള്‍ കഥയറിയാതെ പാല്‍വാങ്ങി ഉപയോഗിക്കുന്നവള്‍ സ്വയം മരണത്തിലേക്ക് നടന്നടുക്കുകയാണ്. തമിഴ്‌നാട്ടില്‍നിന്ന് എത്രകമ്പനികള്‍ കേരളത്തില്‍ പാലെത്തിക്കുന്നുണ്ടെന്നോ, ഈ കമ്പനികളുടെ വിശ്വസ്തത എന്തെന്നോ പരിശോധിക്കാന്‍ കേരളത്തില്‍ മതിയായ സംവിധാനങ്ങളില്ല. നിരവധിതവണ ബ്‌ളാക്ക് ലിസ്റ്റില്‍പ്പെടുത്തിയ കമ്പനികള്‍ വീണ്ടണ്ടും പുനരവതരിച്ച അനുഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ടണ്ട്. കമ്പനികളെ കണ്ടെണ്ടത്തി നിരോധിക്കാമെന്നു വെച്ചാലും അതിര്‍ത്തി ഗ്രാമങ്ങളിലെ ചെറുകിട കച്ചവടക്കാരുടെ ഇടപെടല്‍ അവസാനിപ്പിക്കാന്‍ പ്രയാസമാണെന്നും ക്ഷീരവികസന വകുപ്പ് പറയുന്നു.
ജില്ലയിലെ 55 ബി.എം.സി സംഘങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്കും ഡീവനക്കാര്‍ക്കുമുള്ള പാല്‍ ഗുണ നിയന്ത്രണ ജാഗ്രതാ യജ്ഞ പരിശീലനം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. ബള്‍ക്ക് മില്‍ക്ക് കൂളറുകള്‍ ഉള്ള സംഘങ്ങളിലെ വിവരശേഖരണം ജൂണ്‍ 15നുള്ളില്‍ പൂര്‍ത്തിയാകും. ഇതിനുവേി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ കെ. രാധാകൃഷ്ണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ജിജ സി കൃഷ്ണന്‍, സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ ബെറ്റി ജോഷ്വാ എന്നിവരെ ചുമതലപ്പെടുത്തി. മറ്റ് സംഘങ്ങളിലെ വിവര ശേഖരണം അതത് ക്ഷീരവികസന ഓഫീസര്‍മാരും ഡയറിഫാം ഇന്‍സ്ട്രക്ടര്‍മാരും മില്‍മ പ്രൊക്യുര്‍മെന്റ് ആന്‍ഡ് ഇന്‍പുട്ട് വിങ്ങും ചേര്‍ന്ന് പൂര്‍ത്തിയാക്കും.
ഗുണമേന്‍മയുള്ള പാല്‍ ഉല്പാദിപ്പിക്കുന്നതിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് അധിക വരുമാനം നേടിക്കൊടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് ഡെ.ഡയറക്ടര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.