2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പാലാരിവട്ടം ഫ്‌ളൈഓവര്‍ അറ്റകുറ്റപ്പണി; ഗതാഗത ക്രമീകരണം

കൊച്ചി: ദേശീയ പാതയില്‍ പാലാരിവട്ടം ബൈപാസിലെ ഫൈ്‌ള ഓവറിന്റെ അറ്റകുറ്റപ്പണികള്‍ മെയ് ഒന്ന് മുതല്‍ 30 വരെ നടക്കുന്നതിനാല്‍ ഈ മേഖലയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഇടപ്പള്ളിയില്‍ നിന്നും വൈറ്റില ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലാരിവട്ടം ഫ്‌ളൈ ഓവറിന് കിഴക്കുവശമുള്ള താഴത്തെ റോഡിലൂടെ സിഗ്‌നല്‍ മാര്‍ഗം യാത്ര തുടരണം. വൈറ്റിലയില്‍ നിന്നും ഇടപ്പള്ളിയിലേക്കുള്ള വാഹനങ്ങള്‍ പാലാരിവട്ടം ഫ്‌ളൈ ഓവറിന് പടിഞ്ഞാറ് വശമുള്ള താഴത്തെ റോഡിലൂടെയും വേണം സഞ്ചരിക്കാന്‍.
പാലാരിവട്ടത്ത് നിന്നു കാക്കനാടേക്ക് പോകേണ്ട വാഹനങ്ങള്‍ പാലാരിവട്ടം സിഗ്നലില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒബ്‌റോണ്‍ മാളിന് മുന്നിലുള്ള യൂടേണെടുത്ത് യാത്ര തുടരേണ്ടതാണ്.
വൈറ്റിലയില്‍ നിന്നും കാക്കനാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലാരിവട്ടം ഫൈ്‌ള ഓവറിന് പടിഞ്ഞാറ് വശമുള്ള താഴത്തെ റോഡിലൂടെ സിഗ്‌നല്‍ മാര്‍ഗം യാത്ര ചെയ്ത് ഓബ്‌റോണ്‍ മാളിന് മുന്നിലുള്ള യൂടേണെടുത്ത് വേണം യാത്ര തുടരാന്‍. കാക്കനാട് ഭാഗത്ത് നിന്നും പാലാരിവട്ടത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലാരിവട്ടം സിഗ്‌നലില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മെഡിക്കല്‍ സെന്ററിന് മുന്നിലുള്ള യൂടേണെടുത്ത് യാത്ര തുടരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.