2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

പാറ്റ്‌ന ബോട്ടപകടം: മരിച്ചവരുടെ എണ്ണം 24 ആയി, തിരച്ചില്‍ തുടരുന്നു

പാറ്റ്‌ന: ഗംഗാ നദിയില്‍ 40 പേരുമായി സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 24 ആയി. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.

ഇന്നലെയാണ് ബിഹാറിലെ പാറ്റ്‌നയില്‍ ബോട്ട് മറിഞ്ഞത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ഗംഗയില്‍ സൗജന്യ യാത്രയൊരുക്കിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മകര്‍ സംക്രാന്തിയോടനുബന്ധിച്ച് നടന്ന പട്ടം ഫെസ്റ്റിവലില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.