2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

പാറ്റോലി തോട്ടില്‍ അറവുമാലിന്യം തള്ളുന്നതായി പരാതി

കരുനാഗപ്പള്ളി: തഴവ പാറ്റോലി തോട്ടില്‍ അറവുമാലിന്യം  തള്ളുന്നതായി പരാതി.
കുലശേഖരപുരം, തഴവ ഗ്രാമ പഞ്ചായത്തുകളെ  വേര്‍തിരിക്കുന്നതും കരുനാഗപ്പള്ളി വട്ട കായലില്‍ പതിക്കുന്നതുമായ പാറ്റോലി തോട്ടിലാണ് രാത്രിയുടെ മറവില്‍ അറവു മാലിന്യം തള്ളുന്നത്. കഴിഞ്ഞ ദിവസം പാലത്തിന്‍കട ജങ്ഷന് കിഴക്ക്  അറവുമാലിന്യം ചാക്കില്‍ കെട്ടി തള്ളിയിരുന്നു. ജനവാസ കേന്ദ്രമായ ഇവിടെ ദുര്‍ഗന്ധംമൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്. അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News