2018 June 18 Monday
എല്ലാ നന്‍മകളുടെയും ഉറവിടം വിനയമാണ്
മുഹമ്മദ് നബി(സ്വ)

പാറ്റൂര്‍: ഫ്‌ളാറ്റ് നില്‍ക്കുന്ന 4.3 സെന്റ് ഭൂമികൂടി ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവ്

 

തിരുവന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ നിര്‍ണായക വഴിത്തിരിവ്. പാറ്റൂരിലെ 4.3 സെന്റ് ഭൂമി ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. അനധികൃത ഫ്‌ളാറ്റ് നില്‍ക്കുന്ന ഭൂമി ഏറ്റെടുക്കാനാണ് ലോകായുക്ത ഉത്തരവിട്ടത്. ഇതു സംബന്ധിച്ച നിര്‍ദേശം ജില്ലാ കലക്ടര്‍ക്ക് നല്‍കി.

നേരത്തെ അഭിഭാഷക കമീഷനും വിജിലന്‍സും ഫ്‌ളാറ്റ് നിര്‍മാണ കമ്പനി 16 സെന്റ് ഭൂമി കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് 12 സെന്റ് ഭൂമി പിടിച്ചെടുത്തിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.