2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പാറന്നൂര്‍ ഉസ്താദ് പണ്ഡിത പ്രതിഭാ പുരസ്‌കാര സമര്‍പ്പണം 16ന്

കോഴിക്കോട്: പാറന്നൂര്‍ പി.പി ഇബ്‌റാഹീം മുസ്‌ലിയാര്‍ പണ്ഡിത പ്രതിഭാ പുരസ്‌കാര സമര്‍പ്പണം 16നു നടക്കും. വൈകിട്ടു നാലിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ക്കു പുരസ്‌കാരം സമര്‍പ്പിക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുന്‍ ട്രഷറര്‍ കൂടിയായ പാറന്നൂര്‍ ഇബ്രാഹീം മുസ്‌ലിയാരുടെ സ്മരണയ്ക്കായി റിയാദ് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷനാണു പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ജില്ലാ എസ്.കെ.എസ്.എസ്.എഫിനു കീഴില്‍ റിയാദില്‍ പ്രവര്‍ത്തിക്കുന്ന കെ.ഡി.എം.എഫിന്റെ പ്രഥമ പുരസ്‌കാരം സമസ്ത ട്രഷററും കാഞ്ഞങ്ങാട് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമര്‍പ്പിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സാരഥികളെ ആദരിക്കും. ചടങ്ങില്‍ റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, സത്താര്‍ പന്തല്ലൂര്‍, പി.എം സ്വാദിഖലി സംബന്ധിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.