2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പാര്‍ലമെന്റ് നടക്കുമ്പോള്‍ ‘പോക്കിമോന്‍’ കളിച്ചു; വെട്ടിലായി നോര്‍വീജിയന്‍ പ്രധാനമന്ത്രി

ഓസ്‌ലോ: നോര്‍വെ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗ് പാര്‍ലമെന്റില്‍ ജനപ്രിയ ഗെയിമായ ‘പോക്കിമോന്‍ ഗോ’ കളിക്കുന്ന ചിത്രം പുറത്ത്. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ സംവാദം നടന്നുകൊണ്ടിരിക്കെയായിരുന്നു ഇത്.
എര്‍ന പോക്കിമോന്‍ ഗെയിമിന്റെ ഫാനാണെന്നു താനെന്നു നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. സ്‌ളോവാക്യയില്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ പോക്കിമോന്‍ കളിക്കാന്‍ അവര്‍ പ്രത്യേകം സമയം കണ്ടെത്തുകയും ചെയ്തു.
ഇതാദ്യമായല്ല നോര്‍വെയില്‍ ഒരു രാഷ്ട്രീയക്കാരന്‍ പാര്‍ലമെന്റില്‍ പോക്കിമോന്‍ കളിച്ചു പിടിക്കപ്പെടുന്നത്.
നോര്‍വേയിലെ ലിബറല്‍ പാര്‍ട്ടി നേതാവ് ട്രൈന്‍ സ്‌കൈ ഗ്രാന്‍ഡ് കഴിഞ്ഞ ഓഗസ്റ്റില്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു മീറ്റിങ്ങിനിടെ പോക്കിമോന്‍ കളിച്ച് ഏറെ കിലോമീറ്ററുകള്‍ ‘പിന്നിട്ടിരുന്നു’!.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.