2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

പാര്‍ട്ട്‌ടൈം ‘പ്രധാനമന്ത്രി ജോലി’; മോദിയെ ട്രോളി രാഹുല്‍

 

ഹൈദരാബാദ്: ചോദ്യങ്ങള്‍ ഭയന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താസമ്മേളനങ്ങളില്‍നിന്ന് ഓടിയൊളിക്കുകയാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണത്തിലേറി ആയിരത്തിലേറെ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു ദിവസംപോലും മാധ്യമങ്ങളെ കാണാന്‍ അദ്ദേഹം തയാറായിട്ടില്ലെന്നും രാഹുല്‍ ആരോപിച്ചു.
മാധ്യമങ്ങളെ കാണണമെന്നും അവര്‍ ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും താങ്കള്‍ മറുപടി നല്‍കുന്നതു കേള്‍ക്കാന്‍ നല്ല രസമായിരിക്കുമെന്നും ട്വീറ്റ് ചെയ്ത രാഹുല്‍ ഗാന്ധി, താന്‍ വാര്‍ത്താസമ്മേളനം നടത്തിയതിന്റെ വിവിധ ഫോട്ടോകളും ഹൈദരാബാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ പല ചോദ്യങ്ങളും ചോദിക്കും. അതിനു താങ്കള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നും രാഹുല്‍ ചോദിക്കുന്നുണ്ട്.
‘പ്രിയപ്പെട്ട പ്രധാനമന്ത്രി, തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. അധികമുള്ള സമയത്താണ് പാര്‍ട്ട് ടൈമെന്ന രീതിയില്‍ പ്രധാനമന്ത്രിയെന്ന ജോലി താങ്കള്‍ ചെയ്യുന്നത്.
പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്നിട്ട് 1,654 ദിവസങ്ങളായി. ഇതുവരെ ഒരു വാര്‍ത്താസമ്മേളനം പോലും നടത്താന്‍ താങ്കള്‍ക്കു കഴിഞ്ഞിട്ടില്ല’-രാഹുല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം വ്യക്തമാക്കി രാഹുല്‍ ട്വിറ്ററിലിട്ട സന്ദേശം വൈറലായിരിക്കുകയാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.