2019 June 15 Saturday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

‘പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ സ്റ്റാലിനെ നേതാവായി അംഗീകരിക്കാം’

 


പാര്‍ട്ടിയില്‍ തിരികെയെത്താന്‍ ഒരടി പിന്നോട്ടുവച്ച് അഴഗിരി

 

ചെന്നൈ: തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ സഹോദരന്‍ എം.കെ സ്റ്റാലിനെ നേതാവായി അംഗീകരിക്കാമെന്നു കരുണാനിധിയുടെ മകനും ഡി.എം.കെയില്‍നിന്നു പുറത്താക്കപ്പെട്ട നേതാവുമായ എം.കെ അഴഗിരി. പിതാവിന്റെ മരണശേഷം പാര്‍ട്ടി നേതൃത്വത്തിലേക്കു തിരിച്ചെത്താന്‍ നടത്തുന്ന തീവ്രശ്രമങ്ങളുടെ ഭാഗമായാണ് അഴഗിരിയുടെ നീക്കമെന്നാണ് വിലയിരുത്തല്‍.
കരുണാനിധിയുടെ മരണത്തിനു ശേഷം പാര്‍ട്ടി അധ്യക്ഷനായി എം.കെ സ്റ്റാലിനെ ഡി.എം.കെ തെരഞ്ഞെടുത്തിരുന്നു.
ഇദ്ദേഹം ചുമതലയേല്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് തന്നെ തിരിച്ചെടുത്താല്‍ സ്റ്റാലിനെ അംഗീകരിക്കാമെന്ന പ്രസ്താവനയുമായി അഴഗിരി രംഗത്തെത്തിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇദ്ദേഹത്തെ 2014ലാണ് പുറത്താക്കിയിരുന്നത്.
ഡി.എം.കെയില്‍ ചേരാന്‍ തയാറാണെന്നും സ്റ്റാലിനെ അംഗീകരിക്കാമെന്നും പറഞ്ഞ അഴഗിരി, ജനറല്‍ബോഡി അംഗങ്ങള്‍ മാത്രം ചേര്‍ന്നതല്ല പാര്‍ട്ടിയെന്നു നേതൃത്വം മനസിലാക്കണമെന്നും ആവശ്യപ്പെട്ടു.
കരുണാനിധിയുടെ മൂത്ത മകനായ അഴഗിരി, സെപ്റ്റംബര്‍ അഞ്ചിനു അദ്ദേഹത്തിന്റെ പേരില്‍ സമാധാന റാലി നടത്തുന്നുമുണ്ട്. തന്റെ സ്വാധീനം പരമാവധി കാണിക്കുന്നതിനായാണ് ഈ റാലിയെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.