2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

നീലേശ്വരം: അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കുക, പ്രമോഷന്‍ തസ്തികകള്‍ അനുവദിക്കുക, പാരാമെഡിക്കല്‍ കമ്മിഷനെ നിയമിക്കുക, കൂടുതല്‍ തസ്തികകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസുകള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍, ഡെന്റല്‍ ഹൈജീനിസ്റ്റ്, ഡെന്റല്‍ മെക്കാനിക്, ഒപ്‌റ്റോമെട്രിസ്റ്റ്, ബ്ലഡ്ബാങ്ക് ടെക്‌നീഷ്യന്‍ തുടങ്ങിയ ജീവനക്കാരുടെ സംയുക്ത സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് പാരാമെഡിക്കല്‍ അസോസിയേഷനാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രത്യേക വിഭാഗമായി കണക്കാക്കി ഉയര്‍ന്ന ശമ്പളസ്‌കെയിലാണ് നല്‍കുമ്പോള്‍ പാരാമെഡിക്കല്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ആരോഗ്യവകുപ്പ് പരിഗണിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ എല്ലാ ജില്ലകളിലും സമരപ്രഖ്യാപന കണ്‍വന്‍ഷനുകള്‍ നടത്തിക്കഴിഞ്ഞു. ഫെബ്രുവരി 24ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകും. മാര്‍ച്ച് 16ന് സൂചനാ പണിമുടക്കും നടത്താനാണ് കോണ്‍ഫെഡറേഷന്‍ ഓഫ് പാരാമെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.