2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പാരസ്പര്യം

ശ്രീകുമാര്‍ ചേര്‍ത്തല

 

നീയാം താരകക്കതിരിറ്റു
വീണൊരിരുളാര്‍ന്ന നിശീഥം ഞാന്‍…
നീയാം നീരദ ശകലങ്ങള്‍ പടര്‍ന്നൊഴുകിയ
നീല നീരാള വിഹായസിന്നു ഞാന്‍ ….
നീയാം തെന്നല്‍ തുളിച്ചു, മദിച്ചു ചിതറിയ മൂടല്‍മഞ്ഞല തന്‍ താരുടല്‍ ഞാന്‍…
നീയാം ശലഭമതു മധു നുകര്‍ന്നുലഞ്ഞ സുരഭില സൂനത്തിന്‍ തരള ദലങ്ങള്‍ ഞാന്‍…
നീയെന്നലങ്കാരമോ, വെറും വൈരൂപ്യമോ,
ഉണ്മയോ, ജീവനോ, ബ്രഹദ് ബ്രഹ്മമോ?
എന്‍ ജന്മം നീ മഹോന്നതമാക്കുന്നുവോ ?
എന്നെ നീ സമ്പൂര്‍ണധന്യയാക്കുന്നുവോ ?


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.