2019 March 27 Wednesday
മൃഗങ്ങള്‍ എത്ര നല്ല ചങ്ങാതിമാരാണ്! ചോദ്യങ്ങളില്ല. വിമര്‍ശനങ്ങളുമില്ല. -ജോര്‍ജ് എലിയറ്റ്

പാരലല്‍ കോളജ് കലോത്സവം; മായാ കോളജ് വലപ്പാട് ജേതാക്കള്‍

 

തൃശൂര്‍: ജില്ലാ പാരലല്‍ കോളജ് അസോസിയേഷന്‍ നടത്തിയ ജില്ലാതല കായിക മത്സരങ്ങളില്‍ 87 പോയിന്റുകള്‍ നേടി മായാകോളജ് വലപ്പാട് ഒന്നാംസ്ഥാനവും, 85 പോയിന്റുകള്‍ നേടി ഗുരുവായൂര്‍ മേഴ്‌സി കോളജ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. 53 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനം ഫോക്കസ് കോളജ് തളിക്കുളം കരസ്ഥമാക്കി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടന്നത്. പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍ കായികമേള ഉദ്ഘാടനം ചെയ്തു. വിജയകള്‍ക്കുള്ള സമ്മാനം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍ നല്‍കി.
ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങളില്‍ ചാമ്പ്യന്‍മാരായത് തൃശൂര്‍ കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ആയിരുന്നു ഇതേ കോളജിലെ ശബരീഷിനെ മികച്ച ഫുട്‌ബോള്‍ കളിക്കാരനായും തെരഞ്ഞെടുത്തു.
സമാപനയോഗത്തില്‍ പാരലല്‍ കോളജ് ജില്ലാ പ്രസിഡന്റ് അധ്യക്ഷനായി. പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍.ആര്‍.എസ്.സ്വാഗതം പറഞ്ഞു. വിനോദ് സി.ടി. ആശംസാ പ്രസംഗം നടത്തി. പാരലല്‍ കോളജ് ജില്ലാ ജനറല്‍ സെക്രട്ടറി എ.ജി.രാജീവന്‍ സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.