2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പായലിന് പരിഹാരവുമായി കൃഷിവിജ്ഞാനകേന്ദ്രം

കൊച്ചി: കുളങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയായി വളരുന്ന പായല്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പദ്ധതിയുമായി സി.എം.എഫ്.ആര്‍.ഐയുടെ കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ) രംഗത്ത്.
 കുളങ്ങളില്‍ മീനുകളെ നിക്ഷേപിച്ചാണ് പായല്‍ നശിപ്പിക്കുന്നത്. പായലുകളും കുളസസ്യങ്ങളും ഭക്ഷണമാക്കുന്ന ഗ്രാസ്സ് കാര്‍പ്പ് മത്സ്യയിനമാണ് കെ.വി.കെയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കുളങ്ങളില്‍ വളര്‍ത്തുന്നത്.
പായല്‍ ക്രമാതീതമായി നിറഞ്ഞുനില്‍ക്കുന്നത് കുളങ്ങളുടെ ആവാസവ്യവസ്ഥയില്‍ മാറ്റം വരുത്തുകയും കുളങ്ങള്‍ ഉപയോഗശൂന്യമാകുകുയും ചെയ്യുന്ന സാഹചര്യത്തിലാണ് കെ.വി.കെയുടെ പദ്ധതി ശ്രദ്ധേയമാകുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.