2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

പാമോലിന്‍ കേസ്: സുപ്രിംകോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് വി.എസ്

പാലക്കാട്: പാമോലിന്‍ കേസില്‍ ആരേയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന സുപ്രിം കോടതി പരാമര്‍ശം യുഡിഎഫ് എന്ന ഐക്യ അഴിമതി മുന്നണി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

അഭിമാനത്തിന്റെ ലവലേശമെങ്കിലും ഉണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി സ്വന്തം പദവി ഉപേക്ഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 24 വര്‍ഷമായി പാമോയില്‍ കേസിലെ അഴിമതിക്കാര്‍ക്കെതിരേ താന്‍ നടത്തിക്കൊണ്ടിരുന്ന പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണ് കോടതി പരാമര്‍ശം.
പാമോയില്‍ കേസിലെ പ്രതികളുമായി കൂട്ടുചേര്‍ന്ന് നിയമസംവിധാനം അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഈ സര്‍ക്കാരിന്റെ മുഖമുദ്രയും തട്ടിപ്പ് രാഷ്ട്രീയമാണെന്നും വി.എസ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.